"പൊതു താത്പര്യമുള്ള കേസുകളില്‍ പോലീസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പടി
പകര്‍ത്തുകയല്ല ഉത്തരവാദിത്വമുള്ള റിപ്പോര്ട്ടരുടെ ധര്‍മം. അതിന്റെ
സത്യാവസ്ഥ സ്വയം അന്വേഷിച്ചു ബോധ്യപ്പെടുക എന്നത് പത്രപ്രവര്‍ത്തകരുടെ ചുമതലയാണ്."
പത്രപ്രവര്‍ത്തനത്തിന്റെ ധര്‍മ്മത്തെക്കുറിച്ചും പത്രപ്രവര്‍ത്തകരുടെ ചുമതലയെക്കുറിച്ചും പഠിപ്പിക്കുന്നതിന് ഇറങ്ങിത്തിരിച്ചതാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ സംഘ ചര്‍ച്ചാ വേദിയിലെ അംഗങ്ങള്‍ തയാറാകിയ "പത്രസ്വാതന്ത്ര്യത്തിനായി അണിചേരുക" എന്ന ബ്ലോഗ് ഭൂമി എന്ന ബ്ലൊഗിലേതാണീ വാചകങ്ങള്‍ .ഗൂഗിള്‍ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡോ.ആര്‍ വി ജി മേനോന്‍ തയാറാക്കിയ പത്രക്കുറിപ്പാണിത്. ലിങ്ക് ഇവിടെ
ബാംഗ്ലൂര്‍ സ്ഫോടന കേസ് സംബന്ധിച്ച് അറസ്റ്റു ചെയ്യപ്പെട്ട മദനിയെ ആ
സംഭവവുമായി ബന്ധിപ്പിക്കുന്നത് എന്ന് കര്‍ണാടക പോലീസ് അവകാശപ്പെടുന്ന പ്രധാന കണ്ണി മദനിയുടെ കുടക് യാത്രയാണെന്ന് തിരിച്ചറിഞ്ഞ പത്ര പ്രവര്‍ത്തകയായ ടെഹെല്കയുടെ റിപ്പോര്ടരായ ഷാഹിന മദനിയെ കുടകില്‍ കണ്ടു എന്ന് കര്‍ണാടക
പോലീസ് പറയുന്ന സാക്ഷികളോട് നേരിട്ട് അന്വേഷിച്ചു കാര്യങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ , സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു കേസില്‍ കുടുക്കാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമത്തിനെതിരെയാണ് ഈ പത്രക്കുറിപ്പ്.
ഈ പത്രക്കുറിപ്പ് നമ്മളൊട് വിളിച്ചു പറയുന്നത് ഈ കാര്യങ്ങളാണ്.
1) ഉത്തരവാദിത്വമുള്ള റിപ്പോര്ട്ടരുടെ ധര്‍മം.
2) പത്രപ്രവര്‍ത്തകരുടെ ചുമതല.
3) സ്വാതന്ത്ര്യം നിലനിര്‍ത്തപ്പെടേണ്ടതിന്റെ ആവശ്യകത.
4) ഭീകരത സ്വാതന്ത്ര്യത്തിന്റെ പുറത്ത് കടന്നുകയറുന്നതിന്റെ ദുരന്തം.
ഈ പത്രക്കുറിപ്പ് സ്വാഗതം ചെയ്തുകൊണ്ടുതന്നെ എഴുതട്ടെ. പോലീസിനു പകരം പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനു പകരം മറ്റെത്ങ്കിലും വ്യക്തിയാണെങ്കില്‍ ഈ പത്രക്കുറിപ്പിനു പ്രസക്തിയുണ്ടോ എന്ന് എന്റെ മാധ്യമ സുഹ്രുത്തുക്കള്‍ ഒന്നു ചിന്തിച്ച് നോക്കണം.
ചില പുരാണകഥള്‍ നമുക്കോന്ന് ഓര്‍ത്തു നോക്കാം. ആദ്യ കഥ ഐ എസ് ആര്‍ ഒ ആട്ടക്കഥ.
ഇരകള്‍ : ഐ എസ് ആര്‍ ഒ ശാസ്തഞരായ നമ്പിനാരായണന്‍ , ശശികുമാര്‍ എന്നിവര്‍ , ഇവരുടെ കുടുംബം, മറിയം റഷീദയും ഫോസിയാ ഹസ്സന്‍ എന്നി മാലിക്കാര്‍ ,ഫോസിയാ ഹസ്സ ന്റെ കുട്ടി. മേല്പ്പറഞ്ഞവര്‍ ചേര്‍ന്ന് റോക്കറ്റ് നിര്‍മ്മാണ രഹസ്യങ്ങള്‍ അപ്പാടെ ചോര്‍ത്തിയെന്ന കള്ളക്കഥ പോലീസും സര്‍ക്കാരും ചേര്‍ന്ന് കഥകള്‍ മെനഞ്ഞപ്പോള്‍ മാധ്യമ പാണന്മാര്‍ നാടായ നാടും ദേശമായദേശവും കള്ളകഥകള്‍ പാടി നടന്നതെന്തിനാവോ? എവിടെപ്പോയി ഒളിച്ചിരുന്നു ഈ ധര്‍മ്മബോധവും ചുമതലാബോധവും? റോക്കറ്റ് നിര്‍മ്മാണത്തിലെ രഹസ്യങ്ങള്‍ എന്തുമാത്രം ചോര്‍ത്തിയെടുത്ത് ഒരു റോക്കന്റുണ്ടാക്കാന്‍ പറ്റുമോ എന്ന് ഒരു പ്രാഥമിക അന്വേഷണമെങ്കിലും നടത്തിയോ ഈ നാലാം തൂണുകാര്? നമ്പിനാരായണന്റെയും, ശശികുമാറിന്റെയും തൊഴില്‍ പരമായ ഒരു പ്രതിസന്ധി മാത്രമല്ല, മൊത്തം ശാസത്രലോകത്തിനുനേരെയുള്ള ഭരണകൂട(മാധ്യമ) കടന്നു കയറ്റമാണ് എന്ന് തോന്നാതിരുന്നത് എന്തു കൊണ്ടാണ്? തെറ്റായ വാര്‍ത്തകള്‍ കൊണ്ട് വെണ്ടക്ക നിരത്തിയവര്‍ക്ക് ഇന്നും ഒരു ദിനം വെണ്ടക്ക നിരത്താം. അതിനു വേണ്ടി "മാപ്പ്" എന്ന രണ്ടക്ഷരം കൊണ്ട്. അതിനുവേണ്ടി ഒരു പത്രക്കുറിപ്പിറമോ? വ്യാകുലതകള്‍ കുറഞ്ഞൊരു ദിനത്തില്‍ ചിന്തിച്ചു നോക്കണം.
രണ്ടാമത്തെക്കഥ പിണറായി വിജയനെതിരെ എഴുതിയിണ്ടാക്കിയ ലാവ്ലിന്‍ അനുബന്ധ കഥകളാണ്. കമലാ ഇന്റര്‍ നാഷണല്‍ , വീട്, ഫോണ്‍ ചോര്‍ത്തല് മുതല്‍ bleading edge story കൊലപാതകം വരെ. ഇതില്‍ ഒരുത്തനും സത്യാവസ്ഥ സ്വയം അന്വേഷിച്ചു ബോധ്യപ്പെടാന്‍ താത്പര്യമില്ല. പകരമവിടെ കൂട്ടിക്കൊടുപ്പുനടത്തും. എന്നിട്ടാക്രോശിക്കും "നാലാം തൂണ്, നാലാം കോല് , സ്വാതന്ത്ര്യം, ടെററിസം എന്നൊക്കെ" .
ഇങ്ങനെയൊക്കെത്തന്നെയാണ് എല്ലാ ടെററിസത്തിന്റെ കാര്യവും. അത് ചെയ്യുന്നത് പോലീസായാലും മാധ്യമനായലും...
അവസാനമായി നാട്ടരുടെ ശവമഞ്ചം ചുമക്കുന്ന പത്രപ്രവര്‍ത്തകരോടു മാത്രം ഗൂഗില്‍ ഗ്രൂപിന്റെ ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാം.
ഒരിക്കലൊരാള്‍ ഒരു വ്ര്ദ്ധനെക്കുറിച്ച് കുറേ തെറ്റായ കാര്യങ്ങള്‍ പറഞ്ഞു പരത്തി.
കറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നരകഭയം നിമിത്തം അയാള്‍ വ്ര്ദ്ധന്റെ അടുത്തെത്തി മാപ്പപേക്ഷിച്ചു. നരകഭയം നിമിത്തമാളിയാള്‍ മാപ്പപേക്ഷിച്ചതെന്നു മനസ്സിലാക്കിയ വ്ര്ദ്ധന്‍ അയാളേയും കൊണ്ട് ഗ്രാമത്തിനെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് കൊണ്ടു പോയി ഒരു കെട്ട് തൂവല്‍
നല്ല കാറ്റത്ത് പറത്തിവിടാനും എല്ലാ തൂവലുകളും കാറ്റില്‍ പറന്നകന്നതിനു ശേഷം അതൊക്കെ തിരികെ കൊണ്ടു വരാനും ആവശ്യപ്പെട്ടു. എന്തിനെന്ന്ശ്ചര്യപ്പെട്ട അയാളോട്
വ്ര്ദ്ധന്‍ പറഞ്ഞു. നീ പറത്തിവിട്ട അപവാദങ്ങളാണാ തൂവലുകള്‍ . അവയൊക്കെ നിനക്കു ശേഖരിക്കനാവുമെങ്കില്‍ നീ മാപ്പിനര്‍ഹനാണ്...
Friday, December 3, 2010
Thursday, December 3, 2009
പരദൂഷണത്തിന് അതിരുകളുണ്ടോ?
ഇത് പരദൂഷണങ്ങളുടെ കാലമാണ്. വേണമെങ്കില്‍ അതിനെ പത്രപ്രവര്‍ത്തനമെന്നും വിളിക്കാം.
ഒരു സാമ്പിള്‍ കണ്ടു നൊക്കൂ..
മംഗളം ദിന പത്രത്തിലെ ഡിസംബര്‍ 3 - ലെ "ഇത് പിണറായിയുടെ വീടോ? ജനശക്‌തി വാരി കയുടെ ലേഖനം വിവാദമാകുന്നു" എന്ന വാര്‍ത്ത താഴെ കൊടുക്കുന്നു.
"പിണറായി വിജയന്റെ വീടിനെ ചൊല്ലി വീണ്ടും വിവാദമുയരുന്നു. 11 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിത പിണറായി വിജയന്റെ വീടിന്റേതെന്ന് അവകാശവാദവുമായി ജനശക്‌തി വാരികയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാരികയുടെ പുതിയ ലക്കത്തിലാണ് പിണറായി വിജയന്റെ വീടിന്റേതെന്ന് പറയുന്ന ചിത്രവും വീട് നിര്‍മാണത്തെകുറിച്ചുള്ള ആക്ഷേപങ്ങള്‍ അടങ്ങിയ ലേഖനങ്ങളുമുള്ളത്. പിണറായിയുടെ വീടെന്ന വ്യാജേന പ്രചരിച്ച ഇ-മെയി ചിത്രത്തിനെ കുറിച്ചുള്ള കൈരളി- പീപ്പിള്‍ വാര്‍ത്തയില്‍ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയിച്ചതിനാലാണ് യഥാര്‍ഥ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുതെന്ന് വാരിക പറയുന്നു.
പിണറായി വിജയന്റെ വീട് വിവാദമാക്കി മാറ്റുന്നതില്‍ റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണനാണ് പങ്കെന്ന ആരോപണമാണ് വാരിക ഉയിക്കുന്നത്. വീട് പുതുക്കിപ്പണിയാനുള്ള കരാര്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള കണ്‍സ്‌ട്രക്ഷന്‍ സൊസൈറ്റിയെയാണ് പിണറായി വിജയന്‍ ഏപ്പിച്ചിരുതെന്നും എന്നാല്‍ നാരായണന്‍ രംഗപ്രവേശം ചെയ്‌തതാണ് വിനയായതെും ഇത് പിണറായിയുടെ വീടോ എന്ന ലേഖനത്തില്‍ പറയുന്നു.
സൊസൈറ്റിയിലെ തൊഴിലാളികളെ പറഞ്ഞുവിട്ട് നാരായണന്‍ പ്രമുഖ കണ്‍സ്‌ട്രക്ഷന്‍ കമ്പനി ഉടമയായ എം.സി. ലക്ഷ്‌മണനെ ഏപ്പിച്ചതോടെ പാര്‍ട്ടി സെക്രട്ടറിയുടെ ഒറ്റനില കോണ്‍ക്രീറ്റ് കെട്ടിടം രണ്ടര മാസം കൊണ്ട് കൂറ്റന്‍ മണിമാളികയായി മാറിയെും ലേഖനം ചൂണ്ടിക്കാട്ടുന്നു."
ഈ വാര്‍ത്ത വായിക്കുന്ന ഓരാള്‍ എന്തു മനസ്സിലാക്കണം?
തലക്കെട്ടില്‍ നിന്ന് മനസ്സിലാക്കേണ്ടത് ലേഖനം വിവാദമാകുന്നു എന്നാണ്‍. പക്ഷെ ആരാണ് വിവാദമുണ്ടാക്കുന്നത്? എന്താണ് വിവാദം? പക്ഷെ അതിനായി വാര്‍ത്ത വായിച്ചാല്‍, വാര്‍ത്തയില്‍ വിവാദ വിഷയം മാറുന്നു. പിണറായി വിജയന്റെ വീട് വിവാദ വിഷയമാകുന്നു. എത്ര സമര്‍ഥമായി തങ്ങളുടെ പങ്ക് മംഗളം നിര്‍വഹിക്കുന്നതെന്നു കാണുക. ലേഖനം വിവാദമാകാന്‍ ലേഖനത്തിനെതിരായി പിണറായിയോ , പാര്‍ട്ടിയൊ ഒന്നും പറഞ്ഞിട്ടില്ല എന്നണറിവ്. വാര്‍ത്തയിലും അതൊന്നും കാണുന്നില്ലതാനും. എങ്കിലും മംഗളം ലേഖകന്‍ മുറിയിലിരുന്ന് തീരുമാനിച്ചു . ഒരു വിവാദം സ്രിഷ്റ്റിക്കപ്പെടട്ടെ എന്ന്!
ഇങ്ങനെയാണ് പരദൂഷണങ്ങള്‍ പിറവിയെടുക്കുന്നത്...
ലേഖനത്തില്‍ പറയുന്നതായി പറയുന്ന കാര്യങ്ങള്‍ അതിലും വിചിത്രമാണ്. (ലേഖനം ഞാന്‍ വായിച്ചിട്ടില്ല.) യഥാര്‍ഥ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുതെന്ന് പറയുന്ന വാരിക തലക്കെട്ടില്‍ ഒരു ചോദ്യ ചിഹ്നം ഇട്ടിരിക്കുന്നു ! ലേഖനം വിവാദമാകേണ്ടതല്ലേ എന്നു കരുതിയായിരിക്കും.
പിണറായി 'എ' ക്കു പകരം 'ബി' ക്ക് പണിനല്‍കിയാണ് വിനയായതായി വാരിക കണ്ടത്തിയതത്രെ!. മാത്രവുമല്ല കണ്‍സ്‌ട്രക്ഷന്‍ കമ്പനിയെ വീടുപണി എല്പ്പിച്ചു പോലും. പിന്നെ വല്ല അച്ചാറു കമ്പിനിയെയാകും സുകുണാദി പുങ്കുവന്മാര്‍ വീടുപണി ഏല്പ്പക്കാറ് എന്നു തോന്നും ഇത് കേട്ടാല്‍ . "പ്രമുഖ കണ്‍സ്‌ട്രക്ഷന്‍ കമ്പനി" എന്നു ചേര്‍ത്താല്‍ പിന്നെ മാഫിയ ബന്ധം സ്ഥാപിക്കാന്‍ ഇനിയെന്തു വേണം? ഏറ്റവും വലിയ തമാശ "ഒറ്റനില കോണ്‍ക്രീറ്റ് കെട്ടിടം രണ്ടര മാസം കൊണ്ട് കൂറ്റന്‍ മണിമാളികയായി മാറി"യെന്ന കണ്ടു പിടുത്തമാണ്.
രണ്ടര മാസം കൊണ്ട് എത്ര പണി തീരുമെന്നും അറിയുന്ന ശരാശരി കേരളീയന്‍ അഴകിയ രാവണനിലെ 'ചിറകൊടിഞ്ഞ കിനാവിനു്' കിട്ടിയ ഒരു ലക്ഷം രൂപകൊണ്ട് ഒരു കൊട്ടാരം വെച്ചു എന്നു പറഞ്ഞ തുന്നല്‍ക്കാരന്റെ കഥ ഓര്‍ക്കുമെന്നു കരുതാം. എങ്കിലും സമ്മതിക്കണം, തന്നെ പലരും പറ്റിച്ചതായി പിണറായി അറിയുന്നതിനു മുന്‍പ് 'ജനശക്‌തി' അറിഞ്ഞതനെ...

Tuesday, December 1, 2009
പിടിച്ചു,പിടിച്ചു നമ്മള് പിടിച്ചു...
കെ. എസ്. യു വ്യാജ സ്ഥാനാര്‍ഥിയെ പിടികൂടിനോലും. വാര്‍ത്ത വന്നത് സാശ്ശാല്‍ മനോരമയില്‍. അപ്പോപ്പിന്നെ പിടികൂടിയ സി.പി.എം കാരനെ പറ്റി നമുക്കു ചര്‍ച്ച തുടങ്ങാന്ന് വിശാരിച്ച്,
വാര്‍ത്ത സരിക്കും വായിക്കുമ്പോ അല്ലപ്പാ കാര്യം പുടികികിട്ടണത്. വ്യാജന്‍ നമ്മടെ സ്വന്തം കെ.എസ്.യു കാരന്‍ തന്നെന്ന്..പൊരാത്തതിന് വാലിന്റുള്ളില് 'എ' എന്നൂണ്ടത്രെ. എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബിനൊയ് അരീക്കലാണത്രെ ബിദ്വാന്‍ . വ്യാജ രസിഡന്‍സി സര്‍ട്ടിഫിക്കേട്ട് സി.പി.എം കാര് കൊടുക്കണ കാലല്ലേ റബ്ബേ! പൊരാത്തീന്,സി.പി.എം ന് വൊട്ട് ശെയ്ത കളക്റ്ററും.(അതും മമ്മ്ടെ മനൊരമേല് ബന്നതാ..) പെരുമ്പാവൂര് ദേസീയ ടീച്ച്റെ ഉണ്ടാക്കും മദ്രസ്സെടെ സര്‍ട്ടിഫിക്കേട്ടല്ലെ ബദരീങ്ങളെ ഓന്‍ ഒണ്ടാക്കിയത്.
പാക്യത്തിന് അത് എറണാകുളത്തായി. മമ്മടെ അബ്ദുള്ളക്കുട്ടിന്റെ കണ്ണൂരായിരുന്നെക്കില്... നമ്മടെ സ്വന്തം കേന്ത്രസേനയൊ മറ്റോ അറിഞ്ഞെങ്ക്ങ്കില്, പോട്ടെ നമ്മുടെ സുധാകരന്‍ അറിഞ്നെക്കില് , എന്റെ മമ്പറം തങ്ങളേ...ഡല്ലീല് താമസീച്ചിട്ട് ആസാമിന്നു വരെ രസിഡന്‍സി സര്‍ട്ടിഫിക്കേട്ട് മേടിച്ച നേതാക്കളുള്ള പാര്‍ട്ടീല്, ഒന്നു നേതാവാകാന്‍ മ്മ്ല് ഒന്ന് സി.പി.എം കളിച്ചതാണെന്ന് പറയാന്ന് പറ്ഞ്ഞാ സരിയാവെന്റെ തങ്ങ്ളേ...എന്റെ മമ്പറം തങ്ങളേ. മ്മ്ടെ കയ്യും കാലിനും ഒരിത്.. ബല്ല ലെബറാന്റെ രിപൊര്‍ട്ടാ, ബീടിന്റെ ഫൊട്ടോയൊ തപ്പെന്റെ ശെയ്ത്താന്മാരേ.. ബേഗം ബേണം. .....ബേഗം
ഇല്ലെങ്കില് നമ്മടെ അഞ്ചരക്കണ്ടീലെ സാറിനെ വിളീ.. ചിത്രം വരക്കണൊനെ ബിളി..എന്റായാലും ശെയ്ത്താന്മാരേ.. ബേഗം ബേണം. .....ബേഗം

Wednesday, November 11, 2009
നൊടിച്ചില്‍ പുരാണം - തുടരുന്നു
നൊടിച്ചില്‍ പുരാണം തുടരുകയാണ്...
11-11-2009 - മംഗളം ഓണ്‍ ലൈന്‍ വി.എസിനെ
ഇറക്കിയിട്ടും പച്ചതൊട്ടില്ല; തെറ്റുതിരുത്തല്‍ രേഖയും തുണച്ചില്ല
എന്ന തല വാചകത്തിലെഴുതിയ വാര്‍ത്ത(?) നൊടിയുന്നു....
"തിരുവനന്തപുരം: തെറ്റുതിരുത്തി കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് വോട്ടുചോദിച്ചിട്ടും ജനങ്ങള്‍ ഇടതു മുന്നണിയെ തുണച്ചില്ല. തെറ്റുകാരനെന്നു വിധിയെഴുതി പാര്‍ട്ടി ശിക്ഷിച്ച വി.എസ്.അച്യുതാനന്ദനെ മുന്‍നിര്‍ത്തി പടയ്‌ക്കിറങ്ങിയിട്ടും ജയരാജനും സീനുലാലും കൃഷ്‌ണപ്രസാദും നിലംതൊടാതെ പറന്നു."
പക്ഷെ അതേ പത്രത്തിലെ മറ്റൊരു തലക്കെട്ട് തന്നെ ആലപ്പുഴയില്‍
വിജയിച്ചെങ്കിലും ആകെ വിയര്‍ത്ത് യു.ഡി.എഫ്. എന്നാണ്! പോരാത്തതിന്
....
"തോല്‍വിക്ക് സ്‌ഥാനാര്‍ഥികള്‍ പരസ്യമായി ഏറെ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. കുഴപ്പം തങ്ങള്‍ക്കല്ല, സി.പി.എം. പിന്തുടരുന്ന നയം തന്നെയാണ് തോല്‍വിക്കെന്ന് അവരും രഹസ്യമായി സമ്മതിക്കുന്നു" എന്ന
കണ്ടുപിടുത്തവുമുണ്ട്. വാര്‍ത്തയുടെ അവസാനം തനേഷ് തമ്പിയോട് വിലപിക്കുന്നു...
"ജനം പാര്‍ട്ടിയെ കൈവിടുന്നതിന്റെ മൂലകാരണം തെരഞ്ഞില്ലെങ്കില്‍ സര്‍വനാശത്തില്‍ കലാശിക്കുമെന്നാണ് ഒരുവിഭാഗം പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തുന്ന ആശങ്ക".
ആലപ്പുഴയില്‍ വിജയിച്ചെങ്കിലും ആകെ വിയര്‍ത്ത് യു.ഡി.എഫ് എന്ന തലക്കെട്ടില്‍ പ്രദീപ് സി. നെടുമണ്‍ എഴുതിയത് "കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞതിനുപുറമേ ഏഴായിരത്തോളം വോട്ടും യു.ഡി.എഫിനു നഷ്‌ടമായി. മുന്നണിയുടെ പരമ്പരാഗത വോട്ട്‌ബാങ്കുകളില്‍ ചോര്‍ച്ചയുണ്ടായെന്നു സ്‌പഷ്‌ടം. 2006 നിയമസഭാ
തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6947 വോട്ട് യു.ഡി.എഫിനു നഷ്‌ടമായപ്പോള്‍ എല്‍.ഡി.എഫ്. 5241 വോട്ട് അധികം നേടി എന്നും ഭൂരിപക്ഷം കുറഞ്ഞെങ്കിലും ജയം കൈവിടാത്തതിന്റെ ആശ്വാസത്തിലാണു യു.ഡി.എഫ്. ക്യാമ്പ്" എന്നുമാണ്.
കുത്തനെ ഉയര്‍ന്നത് സുധാകരന്റെ രാഷ്‌ട്രീയ ഗ്രാഫ് എന്ന തലക്കെട്ടിലെ പിത്ര്‌ശൂന്യമായ വാര്‍ത്ത പറയുന്നത് "പരമ്പരാഗത യു.ഡി.എഫ്. മണ്ഡലമാണു കണ്ണൂരെങ്കിലും വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒമ്പതിനായിരത്തോളം പേര്‍ വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ന്നു." എന്നും
"അബ്‌ദുളളക്കുട്ടിയുടെ രാഷ്‌ട്രീയ ധര്‍മ്മികത എല്‍.ഡി.എഫ്. പ്രചാരണയുധമാക്കിയപ്പോള്‍ സുധാകരനു വീണുകിട്ടിയ ആയുധമായിരുന്നു വോട്ടര്‍പട്ടികാ വിവാദം. സുധാകരന്‍ അതു സമര്‍ത്ഥമായി ഉപയോഗിച്ചു.
കണ്ണൂരിലെ പ്രധാന തെരഞ്ഞെടുപ്പു പ്രചാരണം വോട്ടര്‍പട്ടികയെ കുറിച്ചായി. ഇതു യു.ഡി.എഫിന് ഗുണം ചെയ്‌തു. ജില്ലാ കലക്‌ടറെ മാറ്റിയതും വോട്ടര്‍പട്ടിക സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നേരിട്ട് അന്വേഷണം നടത്തിയതും കേന്ദ്ര സേനയുടെ വരവും സുധാകരന്റെ നേട്ടമായി." എന്നുമാണ്.
ചില സംശയം ബാക്കിയാകുന്നു..ഒമ്പതിനായിരത്തോളം വോട്ടുകള്‍ ആണ് ആകെ പുതുതായി ചേര്‍ത്തത്. അതില്‍ അബ്ദുള്ളക്കുട്ടിയുടെ വോട്ടും , സുധാകരന്റെ വോട്ടും പെടും. ഇനി അതും വ്യാജനാണോ? . സുധാകരന് നേട്ടമുണ്ടാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും പത്രക്കാരുമെല്ലാം നിക്ഷ്പക്ഷരായിരിക്കാമല്ലേ?
ചുമ്മാ ചില നൊടിച്ചിലുകള്‍. എങ്കിലും കുറ്റം പരയുരതല്ലോ.. മറ്റു ചില വാര്‍ത്തകളും അതേ പത്രത്തില്‍ കണ്ടു. വാര്‍ത്ത ഇങ്ങനെ...
ഉത്തര്‍ പ്രദേശ്: പ്രതിപക്ഷത്തിന് കെട്ടിവച്ച 'കാശ്' പോയി
"ലക്‌നൗ: കോണ്‍ഗ്രസ് , സമാജ്‌വാദി പാര്‍ട്ടി, ബി.ജെ.പി. എന്നിവ ദേശീയ പാര്‍ട്ടികളാണ്. എന്നാല്‍ യു.പിക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല. ഇന്ത്യ ഭരിക്കണമെങ്കില്‍ യു.പിയെ പരിധിയിലാക്കണമെന്നും 'കീഴ്‌വഴക്കം' ഉണ്ടായിരുന്നു. അന്നത്തെ ചൊല്ലുകള്‍ ഓര്‍ത്താല്‍ ഇന്നലത്തെ ഫലം ദേശീയ പാര്‍ട്ടി നേതാക്കളുടെ ഉറക്കം കെടുത്തിയേനെ. ഇന്നലെ വോട്ടെണ്ണല്‍ നടന്ന 9 സീറ്റുകളിലാണ് ഭരണകക്ഷിയായ ബി.എസ്.പി. ജയിച്ചത്.
കെട്ടിവച്ച പണം പോയ കാര്യത്തില്‍ ബി.ജെ.പിയ്‌ക്കാണ് ഒന്നാം സ്‌ഥാനം. എട്ടു സീറ്റുകളിലാണ് പാര്‍ട്ടി സ്‌ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്‌ടമായത്. കോണ്‍ഗ്രസിന് ആറിടത്തും സമാജ്‌വാദി പാര്‍ട്ടിക്ക് അഞ്ചിടത്തും കെട്ടിവച്ച പണം നഷ്‌ടമായി.
കോണ്‍ഗ്രസ് ജയിച്ച ഫിറോസബാദില്‍ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥിയ്‌ക്കു ലഭിച്ചത് 9,269 വോട്ടുകള്‍ മാത്രം.
ഒരു എം.പിയെ പോലും സംഭാവന ചെയ്യാനായിട്ടില്ലെങ്കിലും ബി.ജെ.പി. കേരളത്തിലെ ചില മണ്ഡലങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയിട്ടുണ്ട്. യു.പിയെ നിയന്ത്രണത്തിലാക്കി രാജ്യത്ത് അധികാരത്തിലേറിയ ബി.ജെ.പിയ്‌ക്കാണ് ഈ ദുര്‍ഗതി.
റാറി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി മുന്‍ പി.സി.സി. അധ്യക്ഷന്‍ അരുണ്‍ കുമാര്‍ സിംഗ് മുന്നയ്‌ക്കു ലഭിച്ചത് 4,880 വോട്ടുകള്‍ മാത്രം. ആകെ പോള്‍ ചെയ്‌തതിന്റെ 3.1% മാത്രം.
ഏറ്റവും കൂടുതല്‍ കാലം യു.പി. ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ."
... എങ്കിലും
വിധിയില്‍ നിഴലിച്ചത് നിഷേധഭാവം എന്ന എഡിറ്റോരിയലില്‍ "കേരളത്തിലും ബംഗാളിലും നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു പൊതുവേയും സി.പി.എമ്മിനു പ്രത്യേകിച്ചും കനത്ത പരാജയമാണേറ്റത്." എന്നെഴുതിയപ്പോള്‍ യു.പി യിലെ തെരെഞ്ഞെടുപ്പ് കണ്ടതേയില്ല.
നൊടിച്ചിലുകള്‍ കേട്ടിട്ട് കുളിരു കോരുന്നു.....

Wednesday, October 28, 2009
നൊടിച്ചിൽ പുരാണം
നൊടിച്ചിൽ എന്നത് ഒരു പ്രത്യയ ശാസ്ത്രമാണ്. വടക്കൻ മലബാറിലെ ലളിത സുന്ദര സംജ്ഞ. മുടന്തൻ ന്യായം എന്നൊക്കെപ്പറഞ്ഞു ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും നൊടിച്ചിൽ എന്നത് ഒരു നൊടിച്ചിൽ തന്നെ.
നൊടിച്ചിലിന്റെ ചരിത്രം
നൊടിച്ചിൽ എന്ന് തുടങ്ങിയെന്നോ ആര് തുടങ്ങിയെന്നോ ഇന്നൊളം ആരും രേഖപ്പെടുത്താത്തതിനാലും, വിക്കിപീടിയയിൽ ഇതു ചേർക്കപ്പെടുത്താത്തതിനാലും,ഇതിന്റെ ഡി.എൻ.എ ടെസ്റ്റ് ഫലം ചന്ദ്രയാൻ പേടകത്തിൽ മറന്നു പോയതിനാലും അതു നിങ്ങളുടെ മനോധർമ്മത്തിനു വിടുന്നു.എന്തെങ്കിലും വിവരം കിട്ടുന്നവർക്ക്(നാർക്കൊ സിഡി ആവണമ്മെന്നില്ല) അടുത്ത മനോരമ,ഇന്ത്യാ വിഷൻ,ഏഷ്യാനെറ്റ്,കൈരളി,ജൈ ഹിന്ദ് തുടങ്ങിയ വാർത്താ തകർക്കൽ (Breaking News) വിഭാഗത്തേയോ അറിയിക്കാം. എങ്കിലും ആറ്റം ബോബിലൂടെ സമാധാനം( വ്യഭിചാരത്തിലൂടെ പാതിവ്രത്യം എന്ന പോലെ) എന്നു പറഞ്ഞ അബ്ദുൽ കലാമോ, ഒറ്റ തടിയിലെ കഴുക്കൊലിനു ബലമുണ്ടാകത്തതു കൊണ്ട്, ഒറ്റ തടി മുറിച്ചു അതു വീണ്ടും യോജിച്ചാൽ ബലം കിട്ടുമെന്നു പറഞ്ഞ തമ്പായി ആശാരിയുമൊക്കെ ഇതിന്റെ പ്രബല വക്താക്കളാണ്. ആർക്കും എന്തിനും നൊടിച്ചിൽ ഇളക്കാം.(ഇതാണ് ശരിയായ കോമ്പിനേഷൻ).നിങ്ങൾക്ക് ഭാര്യയൊടും കുട്ടികളോടും, തിരിച്ചും ഇത്തരത്തിൽ സിദ്ധാന്തങ്ങൾ പ്രയോഗിക്കാം. പഠിച്ചു പഠിച്ചു പണിക്കരായാൽ ഏതെങ്കിലും ചാനലിന്റെ ചിന്തകനായും അവതരിക്കാം(പിന്നേയും 'ന്ത').
നൊടിച്ചിലിന്റെ സാദ്ധ്യതകള്‍
നൊടിച്ചിലിന് അതിർവ്വരമ്പുകളില്ല. ഭാഷാ,വർഗ്ഗ,വർണ്ണ,ലിംഗ വ്യത്യാസങ്ങളില്ല. അത് അബ്ദുള്ളകുട്ടിയെപ്പോലെ ഇടത്തും വലത്തും പ്രത്യക്ഷപ്പെടാം. അതിന് എ.പി.എല്‍ ബി.പി.എല്‍ വക ഭേദങ്ങളില്ല. റസിഡൻസി സർട്ടിഫിക്കറ്റ് ഉള്ള ആളെന്നോ,ഇല്ലാത്തവനെന്നോ വ്യത്യാസമില്ല. എന്തിന് കന്നുകാലി ക്ലാസ്സിലുള്ളവനെന്നോ, വിശുദ്ദ പശുക്കളിൽ പെട്ടവനെന്നോ ഉള്ള ഒരു വകഭേദം പോലുമില്ല. നൈക്കിന്റെ പരസ്യം പോലെ ചുമ്മാ അങ്ങു ചെയ്യാം.
സംശയമുണ്ടെങ്കില്‍ മനോരമ വായിച്ചാല്‍ മതി. മനൊരമ ഉവാച
"ടെലികൊം രംഗത്തെ പുതിയ തലമുറ കമ്പിനികളും അത്യന്തം ശ്രദ്ധാലുക്കളായ ഉന്നതോഗസ്ഥരും ഓരോ വിഷയത്തെക്കുറിച്ചും സൂക്ഷ്മനിരീക്ഷണം നടത്തുമ്പോള്‍ അഴിമതി നടത്താന്‍ എളുപ്പമല്ല."(Manorama Online oct-27-2009). ലിങ്ക് ഇവിടെ
എന്തോരു നൊടിച്ചില്‍! കുളിരു കോരുന്നു....

Tuesday, October 20, 2009
ഒഞ്ചിയത്തെ വെന്തുമരിച്ച ഓന്തുകളും ചില വിഭാകീയ ചിന്തകളും
ചന്തയിലെ പൊന്തക്കാട്ടില്‍ നിന്നും ഓന്തുകള്‍ പൊന്തിവന്നു
പൊന്തിയ ഓന്തുകള്‍ ചാന്തും മന്തുമായ് ഒഞ്ചിത്തെത്തി.
ചിന്തയില്‍ ചിന്തേരിട്ട് ചന്തി ചൊറിഞു കുന്തി ചിന്തിച്ചു പിന്നെ അന്തിച്ചു
ഹന്ത കുന്തമേ ഇതെന്തു ചന്തം!
ചന്തയിലെ പന്തത്തില്‍ പന്തുകള്‍ പോലെ ഒന്തുകള്‍ മാന്തി വരച്ചു.
അപ്പോള്‍ കുന്തി അന്തിക്കാതെ ചിന്തിച്ചു.
ഹന്ത പന്തമേ ഇതെന്തു കന്തം!
പിന്നെ ഓന്തുകള്‍ പന്തുമായ് മന്തിരതിലെത്തി.
അപ്പോള്‍ കുന്തി ചിന്തിക്കാതെ അന്തിച്ചു
ഹന്ത ചന്തമേ ഇതെന്തു പന്തം!

Subscribe to:
Posts (Atom)